മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പൊതുവണക്കത്തിനായി 
പ്രതിഷ്ഠിക്കുന്നതിനുമുമ്പ്‌ പ്രധാന കവാടത്തിൽ കൊണ്ടുവന്നപ്പോൾ


മയ്യഴി മാഹി സെന്റ്‌ തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന്‌ കൊടിയേറി. ശനിയാഴ്‌ച കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടി ഉയർത്തിയതിനുശേഷം തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചു.      രമേശ് പറമ്പത്ത്‌ എംഎൽഎ, മുൻ മന്ത്രി ഇ വത്സരാജ്, മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ, സ്വാമി പ്രേമന്ദ എന്നിവർ പങ്കെടുത്തു. ദിവ്യബലിക്ക് മോൺ. ജെൻസൻ പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു. ദിവസവും വൈകിട്ട് നടക്കുന്ന ദിവ്യബലിക്കുശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും.      പ്രധാന തിരുനാൾ ദിനമായ 14ന് തിരുനാൾ ജാഗരത്തിൽ വൈകിട്ട് ആറിന്   ആഘോഷ ദിവ്യബലിയും നഗരപ്രദക്ഷിണവുമുണ്ടാകും.15ന് പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം. രാവിലെ 10.30ന് സാഘോഷ ദിവ്യബലിയും പകൽ മൂന്നിന്‌ മേരിമാതാ കമ്യൂണിറ്റിഹാളിൽ സ്നേഹസംഗമവും നടക്കും. സമാപന ദിവസമായ 22ന് രാവിലെ 10.30ന് ദിവ്യബലി അർപ്പിക്കും. -ഉച്ചയ്‌ക്കുശേഷം തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ  സമാപിക്കും.  Read on deshabhimani.com

Related News