"ഹെൽപാ’കും കുടുംബശ്രീ



കണ്ണൂർ  മൃഗസംരക്ഷണ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള വളന്റിയർമാരായി പരിശീലനംനൽകുന്ന എ ഹെൽപ്‌ പദ്ധതി പൂർത്തീകരിച്ച  11 കുടുംബശ്രീ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ ജില്ലാ കുടുംബശ്രീ മിഷൻ ആസ്ഥാനത്ത് ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ വിതരണംചെയ്തു. സുൽത്താൻ ബത്തേരിയിലും കണ്ണൂരിലുമുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിൽ പതിനാറു ദിവസത്തെ റസിഡൻഷ്യൽ പരിശീലനവും തുടർന്ന് എഴുത്തുപരീക്ഷക്കും പ്രാക്ടിക്കലിനുംശേഷമാണ് എ -ഹെൽപ്‌ വളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുക. ഇതുവരെ പരിശീലനം പൂർത്തിയാക്കിയ വളന്റിയർമാർ സംസ്ഥാനമൊട്ടാകെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച്‌ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്‌.  മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തിവയ്‌പ്പ്‌ ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധവൽക്കരണം,  അസുഖം റിപ്പോർട്ടുചെയ്യൽ, തെരുവുനായ നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം എന്നിവയാണ്  പ്രവർത്തന മേഖല. Read on deshabhimani.com

Related News