പരിയാരം ആയുർവേദ കോളേജിൽ പെൺകുട്ടികൾക്ക് പുതിയ ഹോസ്റ്റൽ
പരിയാരം പരിയാരത്തെ കണ്ണുർ ഗവ. ആയുർവേദ കോളേജിൽ പെൺകുട്ടികൾക്ക് പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിക്കുന്നു. രണ്ടുകോടി രൂപ ചെലവിട്ടാണ് പുതിയ ഹോസ്റ്റൽ. കോളേജിലെ സീറ്റുകളുടെ എണ്ണം വർധിച്ചതിനാൽ മതിയായ താമസ സൗകര്യം ഇല്ലാത്തതിനാലാണ് ടി വി രാജേഷ് എംഎൽഎ അടിയന്തര നടപടികൾ സ്വീകരിച്ചത്. ടി വി രാജേഷ് എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. ഏറ്റവും നല്ല ആയുർവേദ കോളേജ് അധ്യാപകർക്ക് നൽകുന്ന കേരള സർക്കാറിന്റെ 2019 ലെ ആത്രേയ അവാർഡ് ലഭിച്ച ഡോ. റോഷ്നി അനിരുദ്ധനെ അനുമോദിച്ചു. കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ആനി യോഹന്നാൻ, ഡോ. ജോളിക്കുട്ടി ഈപ്പൻ, ഡോ. അജിത്ത് കുമാർ, ടി വി സുധാകരൻ, എം പി ഉണ്ണികൃഷ്ണൻ, ടി രാജൻ, എസ് കെ ഇന്ദ്രജ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com