ധർമടം സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നു
പിണറായി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ ധർമടം സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനം തുടങ്ങി. ഗവ. ബ്രണ്ണൻ കോളേജ് ശതോത്തര രജതജൂബിലി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. തലശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ ജിഷകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ എസ് ചന്ദ്രശേഖർ, സബ് കലക്ടർ അനുകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാരത്ത്, വാർഡ് അംഗങ്ങളായ കെ കെ ശശീന്ദ്രൻ, അഭിലാഷ് വേലാണ്ടി തുടങ്ങിയ എന്നിവർ സംസാരിച്ചു. ദേശീയ പാതയിൽ മീത്തലേ പീടികയിലാണ് വിപുല സൗകര്യങ്ങളോടെ ഇരുനില കെട്ടിടം തയ്യാറായത്. ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചി മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഴയ ഓഫീസ് പൊളിച്ചുമാറ്റിയ അതേ സ്ഥലത്താണ് പുതിയ സ്മാർട്ട് ഓഫീസ്. Read on deshabhimani.com