ജില്ലയിൽ കനത്ത മഴ

വിമാനത്താവള പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി കല്ലേരിക്കരയിലെ കെ മോഹനന്റെ വീട്ടിൽ ചെളികയറിയ നിലയിൽ


കണ്ണൂർ ജില്ലയിൽ കനത്ത മഴ. പലയിടങ്ങളിലും വെള്ളംകയറി. ഞായർ വൈകിട്ട്‌ ഇടിമിന്നലോടെയാണ്‌ കനത്ത മഴയാണുണ്ടായത്‌. മട്ടന്നൂർ മഖലയിലാണ്‌ മഴ കൂടുതൽ പെയ്‌തത്‌. കണ്ണൂർ വിമാനത്താവളത്തിൽ മണിക്കൂറിൽ 92 എംഎം  രേഖപ്പെടുത്തി. വിമാനത്താവള പദ്ധതി പ്രദേശത്തെ ഡ്രെയിനേജ്‌ കവിഞ്ഞൊഴുകി റോഡിലും വീട്ടുമുറ്റങ്ങളിലും വെള്ളം കയറി വീടുകള്‍ക്കും കടകള്‍ക്കും നാശമുണ്ടായി. കല്ലേരിക്കരയിലെ വീടുകളിലും സമീപത്തെ ബൈക്ക് വർക്ക്‌ഷോപ്പിലും കടയിലുമാണ് വെള്ളംകയറിയത്. വെള്ളം കുത്തിയൊഴുകി തകര്‍ന്ന വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഭാഗത്തുകൂടിയാണ് വീണ്ടും വെള്ളമെത്തിയത്. ഓട്ടോഡ്രൈവർ കെ മോഹനന്റെ വീട്ടുമുറ്റത്ത് ചെളികയറി. സമീപത്തെ കെ സുമേഷിന്റെ വീട്ടുപരിസരത്തും പി കെ ബിജുവിന്റെ ബൈക്ക് വർക്ക്‌ഷോപ്പിലും വെള്ളംകയറി.  ഐശ്വര്യ വായനശാലയ്ക്ക് സമീപമുള്ള കടകളിലും വെളളംകയറി. കഴിഞ്ഞ മേയിലും വിമാനത്താവള പരിസരത്തുനിന്ന് വെള്ളംകുത്തിയൊഴുകി വലിയ നാശമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്ത് റോഡുംകടന്നാണ് വെള്ളം വീടുകളിലെത്തുന്നത്. വിമാനത്താവള പ്രദേശത്തെ ജലസംഭരണി മണ്ണുമൂടി നിറഞ്ഞതാണ് ഓവുചാൽ കവിയാൻ കാരണം.    Read on deshabhimani.com

Related News