ബിഎസ്എൻഎൽ പെൻഷനേഴ്സ് മഹിളാ പ്രതിഷേധക്കൂട്ടായ്മ

ഓൾ ഇന്ത്യാ ബിഎസ്‌എൻഎൽ ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ വനിതാകമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ 
 പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യുന്നു


കണ്ണൂർ അഖിലേന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ മഹിളാ കമ്മിറ്റി  കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ  സംഘടിപ്പിച്ചു. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവവനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിൽ കുറ്റക്കാരെ ശിക്ഷിക്കുക, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി  ഉദ്ഘാടനംചെയ്തു.   മഹിളാ കമ്മിറ്റി ചെയർമാൻ പി എം ഏലിയാമ്മ അധ്യക്ഷയായി.    പി മനോഹരൻ,   കെ ശാന്തകുമാർ,  കെ രാജൻ, യു ചിത്രാംഗി, സി വിജയൻ, കെ പി ലത, പി പ്രവീൺ എന്നിവർ സംസാരിച്ചു.    കെ വി രമാദേവി സ്വാഗതവും  സുജാത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News