റെയിൽവേ മേൽപ്പാലം തുറക്കാത്തതിനെതിരെ വ്യാപാരി ധർണ

കണ്ണൂര്‍ പ്രസ്സ് ക്ലബ് റോഡ്- – മുനീശ്വരന്‍ കോവില്‍ മേല്‍പ്പാലം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി നടത്തിയ ധര്‍ണ പി എം സു​ഗുണന്‍ ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂർ പ്രസ്‌ ക്ലബ്ബിന്‌ സമീപത്തെ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി   ധർണ സംഘടിപ്പിച്ചു. രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്ന്‌ പറഞ്ഞ്‌ മേൽപാലം അടച്ചിട്ട് മാസങ്ങളായും പ്രവൃത്തി ആരംഭിച്ചില്ല. വ്യാപാരികളും ജനങ്ങളും വർഷങ്ങളായി ഉപയോഗിക്കുന്ന മേൽപാലം പണി അടിയന്തരമായി പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരം.    സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻഉദ്‌ഘാടനം ചെയ്‌തു.  ഏരിയാ പ്രസിഡന്റ്‌ കെ പി അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി.  പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി സുനിൽകുമാർ, കോർപറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കാടൻ ബാലകൃഷ്ണൻ, കെ ഗിരീഷ്‌കുമാർ,  അർച്ചന വണ്ടിച്ചാൽ, അൽത്താഫ് മാങ്ങാടൻ, എ ടി നിഷാദ്,  പി സിറാജ്, എം ഉമേശൻ,   കെ കുഞ്ഞു കുഞ്ഞൻ എന്നിവർ സംസാരിച്ചു. സി മനോഹരൻ സ്വാഗതവും  വി ഉമേശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News