ലേബർ ഓഫീസിലേക്ക് സ്വർണത്തൊഴിലാളി മാർച്ച്
കണ്ണൂർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വർണത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. ആഭരണത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ഉടമകളിൽനിന്ന് സെസ് പിരിച്ച് ആഭരണ നിർമാണത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരിക, തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സിഐടിയു ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഒ സജിത് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ മനോഹരൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ സി ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com