സപ്ലൈകോ ഹാപ്പി അവേഴ്സ് ഇനി നാലുദിനം



  കണ്ണൂർ സപ്ലൈകോയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള  ഫിഫ്റ്റി: ഫിഫ്റ്റി, സപ്ലൈകോ ഹാപ്പി അവേഴ്സ് പദ്ധതികൾ 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്കായിരുന്നു പദ്ധതികൾ.  സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ പകൽ രണ്ടു മുതൽ മൂന്നുവരെ  സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പത്ത്‌ ശതമാനം ഇളവനുവദിക്കുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്.  ശബരി ഉൽപ്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമുൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും ഇളവുകളും  50:50 പദ്ധതിയിലുണ്ട്.  ശബരി മുളകുപൊടി, മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്ക്‌ 25 ശതമാനംവരെയും  വിവിധ ബ്രാൻഡഡ്‌  ഉൽപ്പന്നങ്ങൾക്കും വിലക്കുറവുണ്ട്‌. Read on deshabhimani.com

Related News