പയ്യന്നൂർ പെരുമാൾക്ക് പഞ്ചസാരക്കലം സമർപ്പിച്ചു
പയ്യന്നൂർ മതസാഹോദര്യത്തിന്റെ സന്ദേശവുമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പതിവുതെറ്റാതെ പഞ്ചസാരക്കലം സമർപ്പിച്ച് കേളോത്തെ മുസ്ലീം തറവാട്ടുകാർ. ഈ പഞ്ചസാര ഉപയോഗിച്ചാണ് പുത്തരി ദിവസം നിവേദ്യം തയ്യാറാക്കുന്നത്. ക്ഷേത്ര കണക്കപ്പിള്ളയും അധികാരികളും കേളോത്ത് തറവാട്ടിലെത്തിയാണ് പുത്തരിനാൾ തിയതിയറിയിച്ചത്. തുടർന്ന് പുത്തരിനാളിന് കേളോത്ത് തറവാട്ട് കാരണവരുടെ നേതൃത്വത്തിൽ ഷുക്കൂർ കേളോത്ത്, കെ സി അബ്ദുൾസലാം, കെ റഷീദ്, കെ അഫ്‌സൽ, കെ അബൂട്ടി, കെ ഷാഹി, കെ കബീർ എന്നിവർ പഞ്ചസാരക്കലവുമായെത്തി. ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളും ജീവനക്കാരും സംഘത്തെ സ്വീകരിച്ച്, ബലിക്കല്ലിനുമുന്നിൽ കലം സമർപ്പിച്ചു. മടക്കയാത്രയിൽ തറവാട്ടിലെ പുത്തരിക്കായി പഴം, പച്ചക്കായ, അരി , തേങ്ങ എന്നിവ നൽകി. Read on deshabhimani.com