29 ലക്ഷം തട്ടിയ ഹൈദരാബാദ് 
സ്വദേശി പിടിയില്‍

സയ്യിദ് ഇക്ബാൽ ഹുസൈൻ


കണ്ണൂർ ഓൺലൈൻ ഓഹരിവ്യാപാരത്തിൽ മികച്ച വരുമാനം വാ​ഗ്‌ദാനം നൽകി  പുതിയതെരു സ്വദേശിയിൽനിന്ന്‌  29,25,000- രൂപ തട്ടിയ കേസിൽ  ഹൈദരാബാദ് കാലാപത്തർ സ്വദേശി സയ്യിദ് ഇക്ബാൽ ഹുസൈനെ (47)  കണ്ണൂർ സൈബർ  പൊലീ‌സ് അറസ്റ്റുചെയ്തു. ഓഹരിവ്യാപാരം നടത്താൻ പരാതിക്കാരനെക്കൊണ്ട്  വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്‌.  ടെലഗ്രാം ഗ്രൂപ്പിലൂടെ  നിർദേശങ്ങൾ നൽകി ഓരോ തവണ വ്യാപാരം നടത്തുമ്പോഴും ആപ്പിൽ വലിയ ലാഭം കാണിച്ചു. പണം പിൻവലിക്കാൻ  കഴിയാതെ വന്നതോടെയാണ്  തട്ടിപ്പ്‌  മനസ്സിലായത്. ഈ ആപ്പിനെതിരെ സംസ്ഥാനത്ത്‌ അഞ്ച്‌  കേസുണ്ട്‌.      ഒരു മാസത്തിനിടെ സയ്യിദ് ഇക്ബാൽ ഹുസൈന്റെ ബാങ്ക്‌ അക്കൗണ്ടിൽ എട്ടുകോടി രൂപയുടെ  ഇടപാടാണ്‌ നടന്നു.  തട്ടിയെടുത്ത പണം പ്രതി ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ  വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശത്തെത്തുടർന്നാണ്‌ സൈബർ പൊലീസ് ഹൈദരാബാദിലെത്തി പ്രതിയെ അറസ്റ്റുചെയ്തത്.   Read on deshabhimani.com

Related News