200 കേന്ദ്രങ്ങളിൽ 
സംയോജിതകൃഷി ഓണവിപണി

സംയോജിത കൃഷി ഓണവിപണി കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്തിലെ പറവൂർ അഴീക്കോടൻ നഗറിൽ എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു


കണ്ണൂർ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി  പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറി  ലഭ്യമാക്കുക  എന്ന ലക്ഷ്യത്തോടെ സംയോജിത കൃഷി സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച്  ജില്ലയിലെ 200 പ്രാദേശിക കേന്ദ്രങ്ങളിൽ  12 മുതൽ 14വരെ  ഓണവിപണി സംഘടിപ്പിക്കും.  ജില്ലാതല ഉദ്ഘാടനം കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്തിലെ പറവൂർ അഴീക്കോടൻ നഗറിൽ എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  കർഷകസംഘം ജില്ലാ സെക്രട്ടറി  എം പ്രകാശൻ അധ്യക്ഷനായി.  പി ഗോവിന്ദൻ, പി പി ദാമോദരൻ, കെ മനോഹരൻ, പി പി പ്രകാശൻ, എൻ കാർത്യായനി, കെ സജിത്ത്, എം ലക്ഷ്മണൻ, പി ദാമോദരൻ, കെ വി ഷിജിത്ത്,  രാമകൃഷ്ണൻ മാവില,  എം വി രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ മിൽമ ഉൽപ്പന്നങ്ങൾ വിതരണംചെയ്ത്  മലബാർ മേഖലാ യൂണിയൻ പുരസ്കാരം നേടിയ പറവൂർ ക്ഷീരസംഘത്തിന്‌  എം പ്രകാശൻ  ഉപഹാരം നൽകി.    Read on deshabhimani.com

Related News