കെഎസ്ആർടിസി 
ടൂർ പാക്കേജ് പുനരാരംഭിച്ചു



കണ്ണൂർ ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിയ വയനാട് ടൂർ പാക്കേജ്  കെഎസ്ആർടിസി പുനരാരംഭിച്ചു. 16, 22 തീയതികളിൽ  കണ്ണൂരിൽനിന്ന്‌   രാവിലെ ആറിന്‌  പുറപ്പെട്ട് തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച്‌ രാത്രി 11ന്‌ കണ്ണൂരിൽ തിരിച്ചെത്തും. ഭക്ഷണവും പ്രവേശന ഫീസും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ്.  ആഡംബര കപ്പൽയാത്ര കെഎസ്ആർടിസിയും കെഎസ്ഐഎൻസിയും സംയുക്തമായി നടത്തുന്ന  ആഡംബര ക്രൂസ് കപ്പൽയാത്ര 28ന്‌ രാവിലെ അഞ്ചിന്  കണ്ണൂരിൽനിന്ന്‌ പുറപ്പെടും. 29ന്‌ രാവിലെ കണ്ണൂരിൽ തിരിച്ചെത്തും. മുതിർന്നവർക്ക്‌  4,590 രൂപയും കുട്ടികൾക്ക് 2,280 രൂപയാണ് ചാർജ്.  ഫോൺ: 8089463675, 9497007857. Read on deshabhimani.com

Related News