സിബിഐ ചമഞ്ഞ്‌ ഡോക്ടറുടെ 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി



തളിപ്പറമ്പ്‌ സിബിഐ ചമഞ്ഞ്‌  കുറ്റകൃത്യങ്ങളിൽനിന്ന്‌ ഒഴിവാക്കിത്തരാമെന്ന്‌ വാഗ്ദാനം നൽകി  വനിതാ ഡോക്ടറുടെ 28ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ്‌ നഗരസഭാ ഓഫീസിന്‌ സമീപത്തെ മാങ്കൊമ്പിൽ ഹൗസിൽ  ഡോ. ഉഷ വി നായരുടെ (58) പണമാണ്‌ തട്ടിയെടുത്തത്‌. സിബിഐ എന്ന്‌ വിശ്വസിപ്പിച്ച്‌ വാട്‌സ്‌ആപ്‌  ഉപയോഗിച്ച്‌ വീഡിയോ കോൾചെയ്‌താണ്‌ തട്ടിപ്പ്‌.  നിങ്ങളുടെ പേരിൽ ചില കുറ്റകൃത്യങ്ങളുണ്ടെന്നും ഒഴിവാക്കിത്തരണമെങ്കിൽ 28ലക്ഷം രൂപ നൽകണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞമാസം 27മുതൽ ഈമാസം മൂന്നാംതീയതിവരെ  ഡോക്ടറുടെ പേരിലുള്ള തളിപ്പറമ്പ്‌ ഐസിഐസി ബാങ്ക്‌ അക്കൗണ്ടിൽനിന്നും പലതവണകളിലായി പണം നൽകി. കുറ്റകൃത്യങ്ങളിൽനിന്ന്‌ ഒഴിവാക്കാൻ വെരിഫൈ ചെയ്‌തശേഷം തുക തിരിച്ചുനൽകുമെന്നാണ്‌ അറിയിച്ചത്‌. തുക തിരികെ ലഭിക്കാത്തതിനെതുടർന്ന്‌ ഡോക്ടർ നൽകിയ പരാതിയിലാണ്‌  പൊലീസ്‌ കേസെടുത്തത്‌. Read on deshabhimani.com

Related News