ചക്കരക്കൽ നഗരവികസനം ഉടൻ യാഥാർഥ്യമാക്കണം

സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചക്കരക്കല്ലിൽ നടന്ന പ്രകടനം


ചക്കരക്കൽ ചക്കരക്കൽ നഗരവികസനം ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മേലേചൊവ്വ–- മട്ടന്നൂർ വിമാനത്താവള റോഡ് യാഥാർഥ്യമാക്കുക, പനയത്താംപറമ്പിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കുക, കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക, ചക്കരക്കൽ ആശുപത്രി വികസന പ്രവർത്തനം എത്രയും വേഗം പൂർത്തീകരിക്കുക, ചക്കരക്കൽ കേന്ദ്രമായി ഹാപ്പിനസ്‌ സെന്റർ ആരംഭിക്കുക എന്നീ പ്രമേയങ്ങളും ഏരിയാ സമ്മേളനം അംഗീകരിച്ചു.     36 പേർ ചർച്ചയിൽ പങ്കെടുത്തു. കെ ബാബുരാജ്, ഡോ. വി ശിവദാസൻ എന്നിവർ മറുപടി പറഞ്ഞു. കെ കെ രാഗേഷ്, പി കെ ശബരീഷ്‌കുമാർ, ടി കെ ഗോവിന്ദൻ, എം പ്രകാശൻ, പി വി ഗോപിനാഥ്, എൻ സുകന്യ എന്നിവർ സംസാരിച്ചു.   സമ്മേളനത്തിന്‌സമാപനം കുറിച്ച്‌ മേലെ മൗവ്വഞ്ചേരി കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. ടാക്സി സ്റ്റാൻഡിൽ സജ്ജീകരിച്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം  സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കെ ബാബുരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ,  ഡോ. വി ശിവദാസൻ,    കെ ദാമോദരൻ, പി കെ ശബരീഷ് കുമാർ, വി കെ  പ്രകാശിനി, ടി വി ലക്ഷ്മി, പി ചന്ദ്രൻ, സി ഉമ,  എം കെ മോഹനൻ എന്നിവർ സംസാരിച്ചു. .   കെ ബാബുരാജ്‌ അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറിയായി കെ ബാബുരാജിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 25 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പി ചന്ദ്രൻ, കെ ദാമോദരൻ, പി ഭാസ്കരൻ,  ബി സുമോദ്സൺ, ടി വി ലക്ഷ്മി, കെ വി ജിജിൽ, എം വി നികേഷ്, ചന്ദ്രൻ കല്ലാട്ട്, സി പി അശോകൻ, കെ കെ ദീപേഷ്, പി കുട്ടിക്കൃഷ്ണൻ, വി വി പ്രജീഷ്, വി കെ പ്രകാശിനി, എം നൈനേഷ്, കെ കെ ഉമേഷ്, സി സി അഷ്റഫ്, കെ വി പ്രജീഷ്, കെ രജിൻ, സി ഉമ, കെ എം രസിൽരാജ് എന്നിവരാണ്‌ ഏരിയാകമ്മിറ്റി അംഗങ്ങൾ. Read on deshabhimani.com

Related News