3 കാറുകൾ കത്തിനശിച്ചു



തലശേരി ചിറക്കര പള്ളിത്താഴെയിലെ മാരുതി  നെക്സ ഷോറൂം യാർഡിൽ തീപിടിത്തം. രജിസ്ട്രേഷൻ പൂർത്തീകരിച്ച്  ചൊവ്വാഴ്‌ച കൈമാറാനിരുന്നതുൾപ്പെടെ  മൂന്ന്‌ കാറുകൾ പൂർണമായും കത്തി. പുലർച്ചെ 3.50 നാണ് തീപിടിത്തമുണ്ടായത്.  ഉടൻ തലശേരിയിൽനിന്ന്‌ രണ്ട്‌ യൂണിറ്റും പാനൂരിൽനിന്ന്‌ ഒരുയൂണിറ്റും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അസി. സ്‌റ്റേഷൻ ഓഫീസർ പി വി ദിനേശന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.     യാർഡിലെ മറ്റ് വാഹനങ്ങൾ മാറ്റി അതിവേഗം അണച്ചതിനാൽ  തീപടരുന്നത്‌ തടയാനായി. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. അതേസമയം തീ കൊടുത്തതാണോയെന്ന സംശയമുണ്ട്‌. സിസിടിവി കാമറയിൽ ഒരാളുടെ വിദൂരദൃശ്യം പതിഞ്ഞിട്ടുണ്ട്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. സമീപത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ്‌ പരിശോധിക്കുകയാണ്‌. സംശയമുള്ള ഏതാനുംപേരെ ചോദ്യംചെയ്‌തു. എഎസ് പി    കെ എസ് ഷഹൻഷ, എസ്ഐ  വി വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.  Read on deshabhimani.com

Related News