മണിച്ചെയിന്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി വേണം

മൾട്ടിലെവൽ മാർക്കറ്റിങ്‌ എംപ്ലോയീസ് യൂണിയൻ എംഐ ലൈഫ് സ്റ്റൈൽ സബ് കമ്മിറ്റി ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാലത്ത് ഉദ്ഘാടനം ചെയ്യുന്നു


 കണ്ണൂർ മണിച്ചെയിൻ കമ്പനികൾക്കെതിരെ  ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മൾട്ടിലെവൽ മാർ‍ക്കറ്റിങ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) എംഐ ലൈഫ്  സ്റ്റൈൽ സബ് കമ്മിറ്റി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് പാലത്ത് ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി ശ്രീജിത് കണ്ണവം അധ്യക്ഷനായി. എം എം  ബെൽനി, ദിനേശ് പയ്യന്നൂർ, അനസ് ചൊക്ലി,  പ്രബിത പിണറായി,  ഷനിൽ ചൊക്ലി  എന്നിവർ സംസാരിച്ചു.  71 അംഗ കമ്മിറ്റിയെയും കൺവൻഷൻ തെരഞ്ഞെടുത്തു. കെ സുലോചന ഏറ്റുകുടുക്കയാണ്‌ കൺവീനർ.  ജോ. കൺവീനർമാർ:  നിരീഷ് തില്ലങ്കേരി, വിനോദ് നിടുവാലൂർ, ഷിനോജ് കാരയിൽ, സുനിൽ കതിരൂർ, ഷിബു പയ്യന്നൂർ,  അജിത തലശേരി, ലിൻസി കൂത്തുപറമ്പ്, ഷിന്റോ തോമസ്. Read on deshabhimani.com

Related News