ഖാലിദിന്റെ ഓർമ കരുത്തായി സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ഖാലിദിന്റെ കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ കെെമാറുന്നു


 പെരളശേരി ലഹരിസംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്  രണ്ടുവർഷം മുമ്പ് തലശേരിയിൽ ലഹരിമാഫിയ കൊലക്കത്തിക്കിരയാക്കിയ ഖാലിദിന്റെ കുടുംബത്തിന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ പെരളശേരി ചിരത്തുംകണ്ടിയിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ കൈമാറി.  കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ  സംസ്ഥാന പ്രസിഡന്റും മുൻ വൈദ്യുതി  മന്ത്രിയുമായ എ കെ ബാലൻ താക്കോൽ കൈമാറി.  കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ അധ്യക്ഷനായി. സി കെ രമേശൻ, എം കെ മുരളി,  പി രഘു, എ വി ഷീബ,  കെ പി ബാലഗോപാലൻ, കെ വി സീന,  എൻ ബി സന്തോഷ്,  പി ഷിനോജ്, കെ ശ്രീജിന, അരുൺ ബോസ്, ടി സി രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News