മൾച്ചിങ്‌ കൃഷിയിൽ 
കൈതേരിയിലുണ്ടൊരു പാടം

കുന്നുേമ്പ്രോൻ രാജൻ പച്ചക്കറി വിളവെടുപ്പിൽ


 കൂത്തുപറമ്പ്  മൾച്ചിങ്‌  കൃഷിരീതിയിലൂടെ  ജൈവപച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യുകയാണ്‌  റിട്ട. അധ്യാപകൻ കൈതേരിയിലെ കുന്നുമ്പ്രോൻ രാജൻ. പാട്ടത്തിനെടുത്ത വീടിനടുത്തെ അഞ്ചേക്കർ പാടശേഖരത്തിൽ ഓണവിപണി ലക്ഷ്യമിട്ടുള്ള  ജൈവപച്ചക്കറി കൃഷിയുടെ  വിളവെടുപ്പ്‌ തുടങ്ങി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ വിരമിച്ചശേഷം ആധുനിക കൃഷിരീതികൾ സമൂഹത്തിന്‌ പകരുകയാണ്‌ രാജൻ. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന കീടനാശിനി കലർന്ന പച്ചക്കറികൾക്ക്‌ ബദലാണ്‌ ഈ കൃഷി. ജൈവപച്ചക്കറികൾ ഉൽപ്പാദിപ്പിച്ച്‌  പ്രദേശത്ത്‌ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പയർ, വെണ്ട, പാവൽ, പൊട്ടിക്ക, പടവലം, ചുരങ്ങ, കക്കിരി, പച്ചമുളക്, വെള്ളരി, മത്തൻ, കുമ്പളം ഉൾപ്പെടെ പത്തിനങ്ങളാണ്  ഉൽപ്പാദിപ്പിക്കുന്നത്. കളശല്യം ഒഴിവാക്കുന്നതിനാണ് മൾച്ചിങ്‌ കൃഷിരീതി തെരഞ്ഞെടുത്തത്. തുറന്നസ്ഥലത്തെ കൃത്യതാ കൃഷിയിലൂടെ മികച്ചവിളവും ലഭിക്കുന്നു. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമെ ഉപയോഗിക്കാറുള്ളു. വിളവെടുക്കുന്നവ കൂത്തുപറമ്പിലും പരിസരങ്ങളിലുമാണ്‌  വിറ്റഴിക്കുന്നത്.  തോട്ടത്തിൽ നേരിട്ടെത്തി വാങ്ങുന്നവരും നിരവധി. കൃഷിവകുപ്പും മാങ്ങാട്ടിടം പഞ്ചായത്തും സഹായത്തിനുണ്ട്‌. വർഷത്തിൽ മൂന്നുതവണവരെ പച്ചക്കറി കൃഷിയിറക്കുന്നു. അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും കൃത്യമായ പരിചരണവും നൽകുന്നതിനാൽ  മികച്ച വിളവാണ് ലഭിക്കുന്നത്.  Read on deshabhimani.com

Related News