തളരില്ല നാട്‌ ഒപ്പം ചേരുമ്പോൾ-

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന വീടുകൾക്കായി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 33, 18, 907 രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി വി കെ സനോജിന് ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ് കൈമാറുന്നു


പയ്യന്നൂർ വയനാടിന്റെ കണ്ണീരൊപ്പാൻ ഡിവൈഎഫ്ഐ നിർമിച്ചുനൽകുന്ന വീടുകൾക്കായി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 33, 18, 907 രൂപ. ആക്രിസാധനങ്ങൾ ശേഖരിച്ചും പഴയ പലവിധം വിൽപ്പനശാലകൾവഴിയും  അച്ചാറും ബൾബും മുണ്ടും പായസവും ബിരിയാണിയും വിൽപ്പന നടത്തിയും ടൗണുകളിൽ ചായക്കട നടത്തിയും തുക സമാഹരിച്ചു. പത്തുദിവസം കൊണ്ടാണ് ഇത്രയുംതുക സമാഹരിച്ചത്. 15 മേഖലാക്കമ്മിറ്റികളും 254 യൂണിറ്റുകളും ഒപ്പംചേർന്നു. പയ്യന്നൂർ എ കെ ജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി കെ  സനോജിന്  ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ് ചെക്ക് കൈമാറി. പി പി അനിഷ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സരിൻ ശശി, സി ഷിജിൽ, ടി സി വി നന്ദകുമാർ, കെ മനുരാജ്, മുഹമ്മദ്‌ ഹാഷിം, എ മിഥുൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News