കണ്ണൂരിൽ 7 ഐടിഐകളിൽ എസ്‌എഫ്‌ഐക്ക് എതിരില്ലാ ജയം
കണ്ണൂർ ഐടിഐ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ തോട്ടട ഗവ. വനിതാ ഐടിഐ ഉൾപ്പെടെ ഏഴിടത്ത് മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് ഐടിഐകളിൽ പന്ന്യന്നൂർ, കൂത്തുപറമ്പ്, പിണറായി, പടിയൂർ, പെരിങ്ങോം, കുറുമാത്തൂർ, തോട്ടട വനിതാ ഐടിഐ എന്നിവിടങ്ങളിലാണ് എതിരില്ലാതെ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചത്. തോട്ടടയിലെ കണ്ണൂർ ഐടിഐയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംഘം ബോധപൂർവം സംഘർഷം സൃഷ്ടിക്കുന്ന വേളയിലാണ് തൊട്ടടുത്ത ഗവ. വനിതാ ഐടിഐയിൽ എസ്എഫ്ഐ ചരിത്ര വിജയം നേടിയത്. കെഎസ്‌യു–- യൂത്ത് കോൺഗ്രസ് സംഘം സംഘർഷം സൃഷ്ടിച്ചതിനാൽ കണ്ണൂർ ഐടിഐയിൽ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായില്ല. മാടായി, പേരാവൂർ ഐടിഐകളിൽ 20ന് തെരഞ്ഞെടുപ്പ് നടക്കും. പി അനുഗ്രഹ (ചെയർമാൻ), സി തൃഷ്ണ (ജനറൽ സെക്രട്ടറി), വി കെ നന്ദന (മാഗസിൻ എഡിറ്റർ), കെ ദേവിക (ജനറൽ ക്യാപ്റ്റൻ), പി നിവേദിത (കൾച്ചറൽ സെക്രട്ടറി), പി പി ദേവിക (കൗൺസിലർ) എന്നിവരാണ് വനിതാ ഐടിഐയിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. Read on deshabhimani.com