പ്രൊഫഷണലുകളാകാം വരൂ 
കെൽട്രോൺ നോളജ്‌ സെന്ററിലേക്ക്‌



കണ്ണൂർ വ്യവസായ മേഖലയിലേക്ക്‌ ചേക്കറാനൊരുങ്ങുന്ന യുവതലമുറയെ സജ്ജമാക്കുകയാണ്‌ കെൽട്രോൺ  നോളജ്‌ സെന്റർ. വർഷങ്ങളുടെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടപ്പാക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലൂടെയാണ്‌ സാങ്കേതിക പരിജ്ഞാനമുള്ള  പ്രൊഫഷണലുകളെ സൃഷ്‌ടിക്കുന്നത്. തളിപ്പറമ്പ്‌ ബസ്‌ സ്‌റ്റാൻഡ്‌ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന  നോളജ്‌ സെന്ററിൽ  ഇരുന്നൂറിൽപ്പരം വിദ്യാർഥികളുണ്ട്‌. പുതിയ ബാച്ചുകൾ നവംബറിൽ തുടങ്ങും.   ഐടി ബിസിനസ്‌ ഗ്രൂപ്പിന്റെ കീഴിലുള്ള കെൽട്രോൺ നോളജ്‌ സർവീസ്‌ ഗ്രൂപ്പാണ്‌  സെന്ററുകൾക്ക്‌ നേതൃത്വം നൽകുന്നത്‌.  2017ലാണ്‌ ജില്ലയിൽ  പ്രവർത്തനം തുടങ്ങിയത്‌. അക്കാദമിക് സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള  വിടവ് നികത്തുക എന്ന  ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച വിവര സാങ്കേതിക വിദ്യയിലെ മികവിന്റെ കേന്ദ്രങ്ങളാണ് കെൽട്രോൺ നോളജ് സെന്റർ.  സ്ഥാപനത്തിൽ പ്രവേശിച്ചയുടൻ ജോലിചെയ്യാനുള്ള അറിവും ആത്മവിശ്വാസവുമുള്ളവരാണ്‌ ഇവിടെനിന്ന്‌ പഠിച്ചിറങ്ങുന്നത്‌.      ഓഫീസ്‌ ഓട്ടോമേഷൻ, ഡിസിഎ, വേർഡ്‌ പ്രൊസസിങ്‌ ആൻഡ്‌ ഡാറ്റ എൻട്രി, ഫയർ ആൻഡ്‌ സേഫ്‌റ്റി,  കംപ്യൂട്ടർ ഹാർഡ്‌ വെയർ നെറ്റ്‌വർക്ക്‌ മെയിന്റൻസ്‌ വിത്ത്‌ ഇ ഗാഡ്‌ഗെറ്റ്‌ ടെക്‌നോളജി, ഓഫീസ്‌ അക്കൗണ്ടിങ്‌,  ഇൻ ലോജിസ്‌റ്റിക്‌സ്‌ ആൻഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ഗ്രാഫിക്‌സ്‌ ആൻഡ്‌ ഡിജിറ്റൽ ഫിലിം മേക്കിങ്‌ ടെക്‌നിക്‌  എന്നീ ഗവ. അംഗീകൃത കോഴ്‌സുകളുണ്ട്‌. അഡ്വാൻസ്‌ഡ്‌ ഓഫീസ്‌ ഓട്ടോമേഷൻ, അഡ്വാൻസ്‌ഡ്‌ ഗ്രാഫിക്‌ ഡിസൈൻ, ഡസ്‌ക്‌ ടോപ്പ്‌ പബ്ലിഷിങ്‌, ഡിജിറ്റൽ ഇല്യൂസ്‌ട്രേഷൻ ആൻഡ്‌ ഇമേജ്‌ എഡിറ്റിങ്‌ തുടങ്ങി പതിനഞ്ചിൽപരം തൊഴിലധിഷ്‌ഠിത കോഴ്‌സുകളുമുണ്ട്‌. ഇന്റേൺഷിപ്പ്‌ സൗകര്യവും നൽകുന്നുണ്ട്‌. 25ൽപരം ഗവ. അംഗീകൃത കോഴ്സുകളും അഞ്ചിൽപരം പിഎസ്‌സി അംഗീകൃത കോഴ്സുകളും 15ൽപരം നോർക്ക അറ്റസ്റ്റഡ് കോഴ്സുകളും ഇവിടെയുണ്ട്. വ്യവസായമേഖലയിൽ  സജീവമായ കെൽട്രോണിന്‌ തൊഴിലവസരങ്ങൾക്കനുസൃതമായി  കോഴ്‌സുകൾക്ക്‌ രൂപം നൽകാനാകുമെന്നതാണ്‌ നേട്ടം. കാസർകോട്‌ ഒഴികെ 13 ജില്ലകളിലും സെന്റർ പ്രവർത്തിക്കുന്നുണ്ട്‌.  കോഴ്‌സുകളെക്കുറിച്ചറിയാൻ 04602205474 നമ്പറിൽ വിളിക്കാം. Read on deshabhimani.com

Related News