സ്‌കൂൾ കഫേകൾ വ്യാപിപ്പിക്കും

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗം പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്യുന്നു


 കണ്ണൂർ  ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ നടപ്പാക്കുന്ന വാർഷിക പദ്ധതി  സമയബന്ധിതമായി പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സ്‌കൂളുകൾക്ക് ഓരോവർഷവും ലഭ്യമാകുന്ന തുകകൾ അതത്‌ വർഷം ചെലവഴിക്കണം. സ്പിൽ ഓവർ പദ്ധതികൾ ജനുവരി 31 നകം പൂർത്തിയാക്കണം.  സ്‌കൂൾ കഫേകൾ  വ്യാപിപ്പിക്കാനും നവംബർ ഒന്നിന് സ്‌കൂളുകളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്താനും  യോഗം തീരുമാനിച്ചു    യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ കെ രത്നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു,  ടി.സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ, എക്സിക്യുട്ടീവ്  എൻജിനിയർ സി എം ജാൻസി, അഡീഷണൽ എസ്‌പി കെ വി വേണുഗോപാൽ,  ഹരിത കേരളം മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.   പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പിടിഎ പ്രതിനിധികൾ, അസി. എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News