മാരുതി നെക്സ ഷോറൂം തീവയ്‌പ്പ്‌: 
ജീവനക്കാരൻ അറസ്‌റ്റിൽ



തലശേരി ചിറക്കര പള്ളിത്താഴ മാരുതി നെക്സ ഷോറൂമിൽ നിർത്തിയിട്ട കാറുകൾക്ക് തീവച്ച  ജീവനക്കാരൻ അറസ്‌റ്റിൽ.-  ഷോറൂം മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്‌ വയനാട് മക്കിയാട്‌  തെറ്റാമലയിലെ പന്നിയോടൻ ഹൗസിൽ സജീർ (26)ആണ്‌ പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക തിരിമറിയിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ കാറുകൾ കത്തിച്ചതെന്ന്  ഇയാൾ മൊഴിനൽകി. യുവാവിനെ  ഷോറൂമിലെത്തിച്ച്‌ തെളിവെടുത്തു. -  ചൊവ്വാഴ്ച പുലർച്ചെയാണ് ഷോറൂമിന്‌ സമീപത്തെ യാർഡിൽ നിർത്തിയിട്ട മൂന്ന്‌ പുതിയ കാർ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. തീവയ്‌പ്പാണെന്ന്‌ പ്രാഥമികാന്വേഷണത്തിൽ  പൊലീസിന്‌ സൂചന ലഭിച്ചിരുന്നു. പരിസരത്തെ സിസിടിവി  ദൃശ്യങ്ങളിൽ പതിഞ്ഞ അവ്യക്തരൂപം  കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ്‌ പ്രതി കുടുങ്ങിയത്‌.  മാരുതി നെക്‌സ കാറിന്‌ ബുക്ക്‌ ചെയ്‌തവരിൽനിന്ന്‌ വാങ്ങിയ 30 ലക്ഷത്തിലേറെ രൂപ ഇയാൾ കമ്പനിയിൽ അടച്ചിരുന്നില്ല. കാർ ഡെലിവറി ചെയ്യേണ്ട ഘട്ടമായപ്പോഴാണ്‌ തീവയ്‌പ്പ്‌ നടത്തി രക്ഷപ്പെടാൻ ശ്രമിച്ചത്‌. ഷോറും മാനേജരുടെ പരാതിയിലാണ് കേസെടുത്തത്.-    തീവച്ചശേഷവും ഷോറൂമിലെത്തി തീവയ്‌പ്പിനുള്ള ആസൂത്രണം സജീർ മുമ്പേ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. ദിവസങ്ങൾക്ക്‌ മുമ്പ്‌ പന്തക്കലിൽനിന്ന്‌ പെട്രോൾ വാങ്ങി സൂക്ഷിച്ചു. സംഭവശേഷം ആദ്യം ഷോറൂമിലെത്തിയതും സജീറാണ്‌. പിറ്റേദിവസവും പതിവുപോലെ ഷോറൂമിലെത്തി. ആർക്കും സംശയംതോന്നാത്ത വിധമായിരുന്നു ഇടപെടൽ.   അടുത്തദിവസം ഓഫീസിൽ എത്താതിരുന്നതോടെയാണ്‌ അന്വേഷണം സജീറിലേക്ക്‌ തിരിഞ്ഞത്‌.   കാറുകൾ ബുക്ക്‌ ചെയ്‌തവർ വാഹന ഡെലിവറി അന്വേഷിച്ച്‌ മാനേജരെ വിളിച്ചതോടെ സംശയം ബലപ്പെട്ടു. ഇതിനിടെ ഫോൺ സ്വിച്ച്‌ ഓഫ്‌ചെയ്‌ത്‌ പ്രതി മുങ്ങി. വയനാട്ടിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹനം ബുക്കുചെയ്‌തവർക്ക്‌ വ്യാജ രസീത്‌ നൽകിയതായും കണ്ടെത്തി. മാസം 75,000 രൂപയിലേറെ കമീഷൻ പറ്റുന്ന മാർക്കറ്റിങ് എക്‌സിക്യൂട്ടീവാണ്‌ സജീർ. അടുത്തിടെ വീട്‌ നിർമിച്ചിരുന്നു.   Read on deshabhimani.com

Related News