രാമന്തളിയിൽ ജെസിബി കത്തിനശിച്ചു
പയ്യന്നൂർ രാമന്തളി പാലക്കോട് വീടിന് സമീപം നിർത്തിയിട്ട ജെസിബി കത്തിനശിച്ചു. കരമുട്ടത്തെ ടി പി ആരിഫിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് കത്തിനശിച്ചത്. വെള്ളി രാത്രി 11 ഓടെയാണ് സംഭവം. അറ്റകുറ്റപ്പണികൾ തീർത്ത് കരമുട്ടം പള്ളിക്ക് സമീപത്തെ വീട്ടുപറമ്പിൽ നിർത്തിയിട്ടതായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് ഉടമ പരിസരവാസികളുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. Read on deshabhimani.com