നീന്തൽ യജ്ഞം ഇന്ന് തുടങ്ങും



പയ്യന്നൂര്‍ പുഴയും കടലും കായലും നീന്തി യുദ്ധവിരുദ്ധ - ലോക ജല അപകട നിവാരണ സന്ദേശവുമായി ദീര്‍ഘദൂര നീന്തല്‍ യജ്ഞം സംഘടിപ്പിക്കുന്നു.  നീന്തല്‍ പരിശിലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തിലുള്ള  ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയാണ്‌ 16, 17 തീയതികളിൽ  നാല്‍പ്പത്‌ കിലോമീറ്റര്‍ ദൂരത്തിൽ നീന്തല്‍ യജ്ഞം സംഘടിപ്പിക്കുന്നത്.   മുപ്പതോളം പേർ  പങ്കെടുക്കും. ശനി പകൽ 12ന് പയ്യന്നൂര്‍ കൊറ്റി ബോട്ട് ജെട്ടിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും.  പുന്നക്കടവ്, കുറുങ്കടവ്, പുതിയപുഴക്കര, മൂലക്കീല്‍കടവ്, കരമുട്ടം, പാലക്കോട്, ചൂട്ടാട് അഴുമുഖം എന്നിവിടങ്ങളിലൂടെ 25 കിലോമീറ്റര്‍ ദൂരം നീന്തി എട്ടിക്കുളം ബീച്ചില്‍ സമാപിക്കും.  വൈകിട്ട് 6.30ന് ഏഴിമലയില്‍ നീന്തല്‍ താരങ്ങളും ചിത്രകാരന്മാരും പങ്കെടുക്കുന്ന യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന  മൗത്ത് പെയിന്റര്‍ ഗിന്നസ് ഗണേഷ് കുഞ്ഞിമംഗലം ഉദ്ഘാടനംചെയ്യും. ഞായർ രാവിലെ എട്ടിക്കുളം ബീച്ചില്‍നിന്നാരംഭിക്കുന്ന കടലിലൂടെയുള്ള നീന്തല്‍ ഏഴിമലയുടെ തെക്ക് പടിഞ്ഞാറ് ഭാഗം ചുറ്റി കാസര്‍കോട്  വലിയപറമ്പ് പാണ്ഡ്യാലക്കടവിലൂടെ കവ്വായി കായലില്‍ കയറി പകൽ 2.30 ഓടെ കവ്വായി ബോട്ട് ടെര്‍മിനലില്‍ സമാപിക്കും.   Read on deshabhimani.com

Related News