വിമാനത്താവള മാർച്ച് ഇന്ന്
മട്ടന്നൂര്‍ വിദേശ വിമാനമിറങ്ങാനുള്ള കണ്ണൂരിന്റെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കള്‍ രാവിലെ 10ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക, വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം. അന്താരാഷ്ട്ര വിമാനത്താവളമായി പിറവിയെടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും വിദേശ വിമാന സർവീസുകൾ ആരംഭിക്കാത്തത് വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനത്താവളം ഗ്രാമ പ്രദേശത്താണെന്ന വിതണ്ഡ വാദമുയര്‍ത്തിയാണ് അനുമതി തടയുന്നത്. രണ്ടുവര്‍ഷം പോലും തികയാത്ത ഗോവയിലെ മോപ്പാ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കിയിട്ടുണ്ട്. തുടക്കം മുതൽ നിരവധി വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്താൻ താൽപ്പര്യപ്പെട്ടിരുന്നു. ഭൂമി അക്വയർ ചെയ്താൽ അനുമതി നൽകുമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. ആവശ്യപ്പെട്ടതിലേറെ ഭൂമിയേറ്റെടുത്ത് നൽകിയിട്ടും അവഗണന തുടര്‍ന്നു. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള 3050 മീറ്റര്‍ റണ്‍വേ സൗകര്യം കണ്ണൂരിലുണ്ട്. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ മണിക്കൂറില്‍ 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. പോയിന്റ് ഓഫ് കാള്‍ പദവി നല്‍കാതെ കണ്ണൂര്‍ വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. ഈ അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രവാസികള്‍ ബഹുജന മാർച്ച്. മാർച്ച് വായാന്തോട് നിന്ന് ആരംഭിക്കും. Read on deshabhimani.com