കണ്ണൂർ നോർത്ത് ഏരിയ 
ഓവറോൾ ചാമ്പ്യന്മാർ

കെജിഒഎ ജില്ലാ കായികമേളയിൽ മായാമോൾ ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനം നേടുന്നു


കണ്ണൂർ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേളയിൽ കണ്ണൂർ നോർത്ത് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളിൽ ഡോ. മായ മോൾ, ബിജി വർഗീസ്, വൈശാഖ്, രത്നാകരൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. കൃഷ്ണമേനോൻ സ്മാരക ഗവ. കോളേജിൽ ഇന്റർ യൂണിവേഴ്സിറ്റി ഡക്കാത്തലൺ സ്വർണമെഡൽ ജേതാവ്‌ പി റിജു ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, ജില്ലാ സെക്രട്ടറി ടി ഒ വിനോദ്കുമാർ, പ്രസിഡന്റ് കെ ഷാജി, ജോ. സെക്രട്ടറി സി എം സുധീഷ്‌കുമാർ, ട്രഷറർ വി സന്തോഷ്‌കുമാർ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. കെ എം രശ്മിത, കെ വി ഷിജിത്ത് എന്നിവർ സംസാരിച്ചു. ആറ് ഏരിയകളിൽനിന്ന് നൂറോളം കായിക താരങ്ങൾ പങ്കെടുത്തു. Read on deshabhimani.com

Related News