തെരുവുവിളക്കില്ല;
കാൽനട യാത്രക്കാർ ദുരിതത്തിൽ

സംസ്ഥാനപാതയിൽ ബേക്കൽ കോട്ടക്കുന്ന് തെരുവുവിളക്കില്ലാത്തതിനാൽ ഇരുട്ടിലായപ്പോൾ


 ബേക്കൽ സംസ്ഥാനപാതയിൽ പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കോട്ടക്കുന്ന് ബസ് കാത്തിരിപ്പ്‌ കേന്ദ്രം വരെ തെരുവുവിളക്കില്ലാത്തത്‌ കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ബേക്കൽ ബീച്ച് പാർക്കിന്റെ സന്ദർശക സമയ രാത്രി ഒമ്പതുവരെയായി വർധിപ്പിച്ച ശേഷം നിരവധി സഞ്ചാരികളാണ് രാത്രി പാർക്കിൽനിന്ന്‌  മടങ്ങുന്നത്. റോഡിൽ തെരുവ് വിളക്കില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ റോഡിൽ ഇരുട്ടിൽ തപ്പണം. റെയിൽവേ മേൽപാലത്തിനടുത്ത് ബിആർഡിസി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് വിളക്ക്‌ കത്താതെ മാസങ്ങളായി. പള്ളിക്കര പഞ്ചായത്താണ് ഇതിന്റെ ബില്ല്‌ അടക്കുന്നത്‌.  മേൽപ്പാലത്തിന് മുകളിൽ  പഞ്ചായത്ത് മുൻകൈയെടുത്ത് സ്വകാര്യ കമ്പനി വിളക്കുകൾ സ്ഥാപിച്ച് കത്തിക്കുന്നുണ്ട്. ബേക്കൽ ബീച്ച് മുതൽ റെയിൽവേ മേൽപ്പാലം വരെ ബിആർഡിസി മുൻകൈയെടുത്ത് സ്ഥാപിച്ച വിളക്കുകൾ ബീച്ച് പാർക്കിലെ പുതിയ ട്രാൻസ്ഫോർമർ കണക്ഷൻ നൽകുന്നതോടെ കത്തിത്തുടങ്ങും. Read on deshabhimani.com

Related News