വേദനയുടെ ഉള്ളൊഴുക്കിൽ
‘പറയാതെ അടർന്നുവീണത്‌’



ഇരിട്ടി മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ച വയനാട്‌  ദുരന്തത്തെത്തുടർന്നുള്ള  ഉള്ളുരുക്കം  പ്രതിഫലിപ്പിച്ച ഗാനം  ജനമനസ്സുകളിൽ പടരുന്നു. ദിവസങ്ങൾക്കുള്ളിൽ മലയാളികളുടെ നെഞ്ചോടുചേർന്ന ഗാനത്തിന്റെ  ‘പറയാതെ അടർന്നു വീണത്‌’  സംഗീത ആൽബത്തിന്റെ രചന കുന്നോത്തെ അനിൽ പുനർജനി.  ‘എവിടെയാണീശ്വരാ...എവിടെയാണ് മിശിഹായേ....എവിടെയാണ് അള്ളാ പടച്ചവനേ നീ. മണ്ണിലും വിണ്ണിലും നിറഞ്ഞ ദൈവമിന്നിതെന്തേ...മണ്ണെടുത്ത മക്കളെ കാണാതിരുന്നത്?’ എന്നു തുടങ്ങുന്ന ഗാനം പയഞ്ചേരിയിലെ  അവന്തികയുടെയും അക്ഷരയുടെയും സ്വരമാധുരിയിൽ നവമാധ്യമങ്ങളിൽ പടരുകയാണ്‌. ദുരന്തഘട്ടങ്ങളിൽ നിസ്സഹായരാകുന്ന മനുഷ്യരുടെ സങ്കടങ്ങൾ പങ്കുവയ്‌ക്കുന്നതിനൊപ്പം ഉള്ളുരുകിയ ചോദ്യംകൂടിയാണ്‌.  അനിൽ രചിച്ച ‘വഴിയരികിൽ’ ‘സ്മരണാമൃതം’ എന്നീ ആൽബങ്ങൾ 30 ലക്ഷത്തിലധികം പേർ സമൂഹമാധ്യമങ്ങളിൽ കണ്ടു. ‘വഴിയരികിൽ’ കവിതാസമഹാരവും ഇറങ്ങി. നൂറിലധികം കവിതകളും പാട്ടുകളും അനിൽ രചിച്ചു.  ക്ഷേത്രങ്ങളിൽ  ശിൽപ്പങ്ങളുമൊരുക്കുന്നു ഈ കവി. കുന്നോത്തെ ബ്രഹ്മമംഗലത്ത്‌ ശോഭനയുടെയും സുരേന്ദ്രന്റെയും മകനാണ്‌.  Read on deshabhimani.com

Related News