വൃത്തിയുടെ പാഠം

പിണറായി ഗണപതി വിലാസം യുപി സ്കൂൾ കുട്ടികൾ നിർമിച്ച മാലിന്യ ശേഖരണ 
ബാസ്‌കറ്റിന്റെ വിതരണം 



പിണറായി  മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായി പിണറായി  പഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വ സന്ദേശ പദയാത്ര കമ്പൗണ്ടർഷോപ്പിൽ എത്തിയപ്പോൾ പിണറായി ഗണപതി വിലാസം യുപി സ്കൂളിലെ  കുട്ടികൾ നൽകിയത്‌  പുതുമയാർന്ന സ്വീകരണം.   കുട്ടികൾ നിർമിച്ച മാലിന്യശേഖരണ ബാസ്‌കറ്റ് പഞ്ചായത്ത് പ്രസിഡന്റിനും ജാഥ അംഗങ്ങൾക്കും സമ്മാനിച്ചു.  കുട്ടികൾ നിർമിച്ച ആയിരത്തോളം ബാസ്കറ്റുകൾ സ്കൂളിന് ചുറ്റുമുള്ള 200 വീടുകളിലും പഞ്ചായത്തിലെ  സർക്കാർ സ്ഥാപനങ്ങളിലുംനൽകും. സ്കൂളിലെ കുട്ടികളുടെ വീടുകളിൽ സ്വീകരണ മുറികളും ആകർഷകമായ മാലിന്യ നിക്ഷേപ ബാസ്‌കറ്റ് സ്ഥാപിക്കും. വീടുകളിലേക്കുള്ള ബാസ്‌കറ്റ് വിതരണവും നടന്നു. പി വി വേണുഗോപാലൻ, വി വി സന്ദീപ് കുമാർ, കെ അൻവിത, അനാമൃത പാണ്ട്യഞ്ചേരി എന്നിവർ സംസാരിച്ചു. ബാസ്‌കറ്റുകൾ നിർമിക്കാൻ സ്കൂളിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു.    Read on deshabhimani.com

Related News