'സ്നേഹത്തുരുത്ത്' 
നാളെ അരങ്ങിലെത്തും

മോറാഴ മഹിളാ സമാജത്തിന്റെ ‘സ്നേഹത്തുരുത്ത്’ നാടകത്തിൽനിന്ന്


ധർമശാല എല്ലാം ഉണ്ടെന്ന അഹങ്കാരവും തകർത്ത്‌ ജീവിതം തലകീഴായി മറിയുമ്പോൾ താങ്ങിനെത്തുന്നവരിലെ നന്മയുടെ വെളിച്ചമാണ്‌ ‘സ്‌നേഹത്തുരുത്ത്‌’. ജാതിയുടെയും മതത്തിന്റെയും  വേലിക്കെട്ടുകൾ ഭേദിച്ച് മനുഷ്യ സ്നേഹത്തിന്റെ ഉണർത്തുപാട്ടായി മോറാഴ ഗ്രാമീണ ഗ്രന്ഥാലയം  മഹിളാ സമാജം അവതരിപ്പിക്കുന്ന സ്നേഹത്തുരുത്ത് വെള്ളിയാഴ്‌ച അരങ്ങിലെത്തും. ഏഴ് സ്ത്രീകളിലൂടെ മുന്നേറുന്ന നാടകം പെൺമയുടെ കരുത്തും ജീവിതം തോറ്റ് മടങ്ങാനുള്ളതല്ലെന്നും  ഉറക്കെ പ്രഖ്യാപിക്കുന്നു.   ശ്രീധരൻ സംഘമിത്ര രചനയും ഹരിദാസ് ചെറുകുന്ന് സംവിധാനവും നിർവഹിച്ച നാടകത്തിൽ  എം വി സുനിത, എം വി സുനന്ദ, പി ആർ വിദ്യ, പി ബിന്ദു, ആതിര ഒറക്കൻ, കെ വി ഉഷാകുമാരി, സജിത ശശി എന്നിവരാണ് അഭിനേതാക്കൾ. മോറാഴ ഗ്രാമീണ വായനശാല ഗ്രന്ഥാലയം അറുപത്തിമൂന്നാം വാർഷികത്തിന്റെ ഭാഗമായി വെള്ളി രാത്രി എട്ടിന് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിലാണ്‌ നാടകം അരങ്ങേറുക. മഹിളാ സമാജത്തിന്റെ നാലാമത്തെ നാടകമാണിത്. Read on deshabhimani.com

Related News