വിജയത്തിന്റെ വിളവെടുപ്പ്‌

പുനരധിവാസ ക്യാമ്പിൽ ജൈവമാലിന്യം സംസ്കരിക്കാനുള്ള ചകിരിച്ചോർ 
ഇനോക്കുലം ടാഫ് കോസ് സെക്രട്ടറി വി വി ബാലകൃഷ്ണൻ കൈമാറുന്നു 
( ഫയൽ ചിത്രം )


കണ്ണൂർ കണ്ണൂർ കേന്ദ്രമായി  പ്രവർത്തിക്കുന്ന  കർഷക ചാരിറ്റബിൾ സൊസൈറ്റിയായ ടെക്നീഷ്യൻസ് ആൻഡ്‌ ഫാർമേഴ്സ് കോ - ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) പതിനാലാം വർഷത്തിലേക്ക്.  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി  ഒറ്റഞാർ കൃഷി, ചക്ക മേള, എന്നിവയിലൂടെ കർഷകർക്ക്‌ പിന്തുണയുമായി ഒപ്പമുണ്ട്‌.  ഓരോ കാർഷിക വിഷയത്തെയും അടിസ്ഥാനമാക്കി  വർഷം പത്തിലധികം  പ്രതിമാസ കർഷക സദസ്സുകളും സംഘടിപ്പിക്കുന്നു. വിവിധ പരിശീലനങ്ങളിലൂടെ കാർഷിക  സംരംഭങ്ങൾ തുടങ്ങാനുള്ള  പ്രചോദനവും  നൽകുന്നു. ജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും കാർഷിക യാത്രകളും ടെറസ് കൃഷിയും വനിതാ സംരംഭങ്ങളുടെ സഹായ പ്രവർത്തനങ്ങളും  ഏറ്റെടുക്കുന്നു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ   ഹരിതമിത്രം ഇനോക്കുലം ചകിരിച്ചോർ നിർമാണ യൂണിറ്റ് വ്യത്യസ്ത സംരംഭമാണ്. ജില്ലയ്‌ക്കകത്തും പുറത്തേക്കും ആവശ്യമായ ചകിരിച്ചോർ ഇനോക്കുലം ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കുന്നു.  ജൈവമാലിന്യ സംസ്കരണ മേഖലയിലെ ജൈവമായ സംസ്കരണ ഏജന്റാണ്‌  ചകിരിച്ചോർ ഇനോക്കുലം. ജൈവ മാലിന്യം സംസ്കരിക്കാൻ ഇനോക്കുലം ഉപയോഗിച്ചാൽ അഞ്ചുമുതൽ ആറാഴ്ചകൊണ്ട് മാലിന്യത്തെ കമ്പോസ്റ്റാക്കാം. ഇനോക്കുലം ചകിരിച്ചോറുമായി മിക്സ് ചെയ്താൽ വീടുകളിലെ ജൈവമാലിന്യം നല്ലരീതിയിൽ കമ്പോസ്റ്റ് ചെയ്യാം. പള്ളിക്കുന്നിലെ ഓർഗാനിക് മൈക്രോ ബയൽ  പ്രിപ്പറേഷൻ  ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയ സൊലൂഷൻ, നിശ്ചിത അനുപാതത്തിൽ ചകിരിച്ചോറുമായി  ചേർത്ത് പരുവപ്പെടുത്തിയാണ് ‘ഹരിതമിത്രം’ കൊയർ പിത്ത്  ഇനോക്കുലം നിർമിക്കുന്നത്. കുരുമുളക് കൃഷിയിലെ നൂതന സാധ്യത  സംബന്ധിച്ചുള്ള കാർഷിക സദസ്സ് ഒക്ടോബറിൽ  സംഘടിപ്പിക്കും. ഓരോ വിഷയത്തിലും വിജയം കൈവരിച്ച കർഷകരാണ് സദസ്സിൽ വിഷയം അവതരിപ്പിക്കുക.അതോടൊപ്പം വിജയം കൈവരിച്ച മാതൃകകൾ നേരിട്ട് കാണാനും സദസ്സിലൂടെ സംവിധാനം ഉണ്ടാകും.  Read on deshabhimani.com

Related News