മാലിന്യ
ശേഖരണം ജില്ല ഒന്നാമത്‌



കണ്ണൂർ വീടുകളിലെ മാലിന്യശേഖരണത്തിൽ നൂറ്‌ശതമാനം വിജയം കൈവരിച്ച്‌  ജില്ല ഒന്നാം സ്ഥാനത്ത്‌. ജില്ലയിലെ 24 തദ്ദേശസ്ഥാപനങ്ങൾ  നൂറ്‌ ശതമാനം വിജയം നേടിയ കരുത്തിലാണ്‌  ജില്ല ഒന്നാമതായത്‌. തൊണ്ണൂറ്‌ ശതമാനത്തിന്‌ മുകളിൽ പോയിന്റ്‌ നേടിയ 27 തദ്ദേശസ്ഥാപനങ്ങളുമുണ്ട്‌.  കലണ്ടർ ശേഖരണം ഉൾപ്പെടെ നടത്തി സംസ്ഥാനത്ത്‌ മാതൃകയായ ജില്ല തുടർച്ചയായി രണ്ടാംതവണയാണ്‌ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. വീടുകൾ തോറുമുള്ള മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ സംസ്ഥാനത്താകെ നടക്കുന്നത്‌. തരംതിരിച്ച പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ വീടുകളിലെത്തി ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കും. ഹരിതമിത്രം ആപ്ലിക്കേഷൻ വഴി ഇവ രേഖപ്പെടുത്തും.  ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളിൽ ഭൂരിഭാഗവും ക്ലീൻകേരള കമ്പനിയുമായി കരാറിലേർപ്പെട്ടാണ്‌ മാലിന്യം സംസ്‌കരിക്കാൻ നൽകുന്നത്‌. എംസിആർഎഫ്‌, ആർആർ എഫ്‌ എന്നിവിടങ്ങളിൽ  അജൈവ -പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ തരംതിരിച്ച്‌ സംസ്‌കരിക്കും.  ക്ലീൻകേരള കമ്പനി ഇവ ശേഖരിക്കും . ഇതുവഴി തദ്ദേശസ്ഥാപനങ്ങൾക്ക്‌ പണവും നൽകുന്നുണ്ട്‌. ഷ്രെഡഡ്‌ പ്ലാസ്‌റ്റിക്‌ റോഡ്‌ നിർമാണത്തിന്‌ നൽകുന്നത്‌ വഴി  വരുമാനവും ലഭിക്കുന്നുണ്ട്‌. അടിസ്ഥാന വികസന സൗകര്യം, മാലിന്യ സംസ്കരണ രംഗത്തെ മികവ്‌  നടത്തിപ്പ്‌  രീതി എന്നിവയിൽ ജില്ല ഏറെ മുന്നിലാണ്‌. Read on deshabhimani.com

Related News