സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്‌ തുടങ്ങി



 ഇരിട്ടി  സംസ്ഥാന ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ്‌ ഇരിട്ടി എംജി കോളേജ് ഗ്രൗണ്ടിൽ  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ കെ ശ്രീലത അധ്യക്ഷയായി. സോഫ്റ്റ്ബോൾ അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ പതാക ഉയർത്തി. പ്രൊഫ. പി മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡ‍ന്റ് കെ കെ പവിത്രൻ, കെ സുരേഷ്, സമീർ പുന്നാട്, എൻ സിന്ധു, ചന്ദ്രൻ തില്ലങ്കേരി, ഡോ. ആർ സ്വരൂപ, വി കെ സുധീർകുമാർ, ജിമിത്‌ എന്നിവർ  സംസാരിച്ചു.     ആദ്യദിനം ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട്‌ ആലപ്പുഴയെയും പത്തനംതിട്ട ഇടുക്കിയെയും കണ്ണൂർ പാലക്കാടിനെയും മലപ്പുറം വയനാടിനെയും തൃശൂർ - എറണാകുളത്തെയും  തിരുവനന്തപുരം കൊല്ലത്തെയും പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട വയനാടിനെയും തൃശൂർ‌ കോഴിക്കോടിനെയും എറണാകുളം കാസർകോടിനെയും ആലപ്പുഴ തിരുവനന്തപുരത്തെയും പാലക്കാട് കൊല്ലത്തെയും  മലപ്പുറം കാസർകോടിനെയും  ആലപ്പുഴ ഇടുക്കിയെയും പരാജയപ്പെടുത്തി. പ്രാഥമിക മത്സരം വ്യാഴാഴ്ചയും തുടരും. സൂപ്പർ ലീഗ് മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും.   Read on deshabhimani.com

Related News