എൻജിഒ യൂണിയൻ സ്‌നേഹവീട്‌ 
ട്രാൻസ്ജെൻഡറിന്‌

എൻജിഒ യൂണിയൻ മുടിക്കാനത്ത് നിർമിക്കുന്ന സ്നേഹവീടിന്റെ നിർമാണോദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിക്കുന്നു


പരിയാരം കേരള എൻജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി  വീടില്ലാത്തവർക്കായി നിർമിക്കുന്ന 60 വീടുകളിലൊന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിലൊരാൾക്ക്. പരിയാരം പഞ്ചായത്തിലെ മുടിക്കാനത്ത്  നിർമിക്കുന്ന സ്നേഹവീടിന്റെ നിർമാണോദ്ഘാടനം  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എം വി ശശിധരൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ,  ഡോണ വിൻസെന്റ്,  ടി പി ഉഷ,  നേഹ സി മേനോൻ, എം ടി മനോഹരൻ എന്നിവർ സംസാരിച്ചു.  പി പി സന്തോഷ് കുമാർ അധ്യക്ഷനായി.  എൻ സുരേന്ദ്രൻ സ്വാഗതവും സീബ ബാലൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News