ഉയർന്നു, ഡിസംബർ സ്‌മരണ
പയ്യന്നൂർ ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കരിവെള്ളൂരിലെ കർഷക ജനത നടത്തിയ പോരാട്ട സമരത്തിന്റെ 78–-ാം വാർഷികത്തിന്റെ ഭാഗമായി രക്തസാക്ഷി നഗറിൽ ചെങ്കൊടി ഉയർന്നു. പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ ബലികുടീരത്തിൽനിന്ന് അറക്കുളവൻ കുഞ്ഞമ്പു അത്‌ലറ്റുകൾക്ക് രക്തപതാക കൈമാറി. എം രാഘവൻ അധ്യക്ഷനായി. സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ്, എം സതീശൻ, ടി ഗോപാലൻ എന്നിവർ സംസാരിച്ചു. അത്‌ലറ്റുകൾ റിലേയായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ എത്തിച്ച പതാക ദിനാചരണ കമ്മിറ്റി ചെയർമാൻ കെ നാരായണൻ ഉയർത്തി. പി രമേശൻ സ്വാഗതം പറഞ്ഞു. ‘വലതുപക്ഷ വൽക്കരണവും മാധ്യമ വർത്തമാനവും’ വിഷയത്തിൽ കെ ജയദേവൻ പാലക്കാട് പ്രഭാഷണം നടത്തി. കെ നാരായണൻ അധ്യക്ഷനായി. വ്യാഴാഴ്‌ച പകൽ 3.30ന് കുണിയൻ സമരഭൂമി കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർമാരുടെയും ചെങ്കൊടിയേന്തിയ വനിതകളുടെയും മാർച്ച്. അഞ്ചിന് ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജനപ്രകടനം. തുടർന്ന് രക്തസാക്ഷി നഗറിൽ അനുസ്‌മരണ സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. ‘സ്‌നേഹമുള്ള പക്ഷി’ നാടകവുമുണ്ടാകും. Read on deshabhimani.com