തീരസദസ് തലശേരിയിൽ ഇന്ന് തുടങ്ങും
കണ്ണൂർ തീരസദസ് ശനിയാഴ്ച തലശേരിയിൽ തുടങ്ങും. തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാനും സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് തീരസദസ്. ജനപ്രതിനിധികളേയും വിവിധ വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ച് ജില്ലയിൽ തീരദേശമേഖലയിലെ ആറ് മണ്ഡലങ്ങളിൽ തീരസദസ് നടത്തും. തലശേരിയിൽ പകൽ മൂന്നിന് തലശേരി പാരീസ് റെസിഡൻസിയിൽ ജനപ്രതിനിധികളുമായുള്ള ചർച്ച. വൈകിട്ട് 4.30ന് ചാലിൽ ഗോപാലപേട്ട ഫിഷ് ലാന്റിങ് സെന്ററിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും. ധർമടം മണ്ഡലത്തിൽ ഞായർ രാവിലെ 9.30ന് ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ ജനപ്രതിനിധികളുമായുള്ള ചർച്ച. പകൽ 11 ന് ഗവ. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ മത്സ്യത്തൊഴിലാളി സംഗമം. കണ്ണൂർ മണ്ഡലത്തിൽ ഞായർ പകൽ മൂന്നിന് തയ്യിൽ കൂർമ്പ അരയസമാജം ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുമായുള്ള ചർച്ച. വൈകീട്ട് 4.30ന് തയ്യിൽ സെന്റ് ആന്റണീസ് യുപി സ്‌കൂളിൽ മത്സ്യത്തൊഴിലാളി സംഗമം. അഴീക്കോട് മണ്ഡലത്തിൽ 22ന് രാവിലെ 9.30ന് മീൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ജനപ്രതിനിധികളുമായുള്ള ചർച്ച. പകൽ 11 ന് നീർക്കടവ് ഫിഷറീസ് എൽപി സ്‌കൂളിൽ മത്സ്യത്തൊഴിലാളി സംഗമം. കല്യാശേരി മണ്ഡലത്തിൽ 22ന് പകൽ മൂന്നിന് ജനപ്രതിനിധികളുമായുള്ള ചർച്ച. വൈകിട്ട് 4.30ന് പുതിയങ്ങാടി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് മത്സ്യത്തൊഴിലാളി സംഗമം. പയ്യന്നൂർ മണ്ഡലത്തിൽ 23ന് രാവിലെ 9.30ന് കുന്നരു ടാഗോർ സ്മാരക വായനശാലയിൽ ജനപ്രതിനിധികളുമായുള്ള ചർച്ച. പകൽ 11ന് ഏഴിമല ഇംഗ്ലീഷ് സ്‌കൂൾ കക്കംപാറയിൽ മത്സ്യത്തൊഴിലാളി സംഗമം. Read on deshabhimani.com