പാലാപ്പറമ്പിൽ കാട്ടുപോത്തുകൾ
കൂത്തുപറമ്പ് പാലാപ്പറമ്പ് ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് കാട്ടുപോത്തുകളെത്തിയത് ഭീതിപരത്തി. തിങ്കളാഴ്ച പകൽ 7.50 ഓടെയാണ് രണ്ട് കൂറ്റൻ കാട്ടുപോത്തുകളെ കണ്ടത്. രാവിലെ അതുവഴിപോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ കൂത്തുപറമ്പ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വിവരം നൽകിയതിനെ തുടർന്ന് കണ്ണവം ഫോറസ്റ്റ് സെക്ഷന്‍ ഇന്‍ ചാര്‍ജ് ഓഫീസർ കെ വി ശ്വേതയുടെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി. സമീപത്ത് സ്കൂളുകളും വീടുകളുമുള്ളതിനാൽ പ്രദേശവാസികൾ ഭീതിയിലായി. പോത്തുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ ഫോറസ്റ്റ് അധികൃതർ കുറ്റിക്കാടിന് ചുറ്റും കാവൽ ഏർപ്പെടുത്തി. സന്ധ്യയോടെ പോത്തുകളെ വനത്തിലേക്ക് തുരത്തി. കണ്ണവം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി ജോബിൻ, എം ജിഷ്ണു, വി സുരേഷ്, സി കെ രതീഷ്, ഫോറസ്റ്റ് ഓഫീസർ കെ സുരേന്ദ്രൻ, പി സുകുമാരൻ, പി ഭാസ്കരൻ, കെ ജിതിൻ എന്നിവരും സംഘത്തിലുണ്ടായി. Read on deshabhimani.com