സ്മാർട്ടാണ് ഉദ്യാനവും ഈ കുട്ടികളും

മട്ടന്നൂർ നഗരത്തിൽ വെർട്ടിക്കൽ ഗാർഡൻ പരിചരണത്തിലേർപ്പെട്ട 
ഗൈഡുകൾ


മട്ടന്നൂർ നഗരത്തിലെത്തുന്നവർക്ക്‌ നയന മനോഹരക്കാഴ്‌ചയായ വെർട്ടിക്കൽ ഗാർഡന്റെ പരിപാലനം ഏറ്റെടുത്തിരിക്കുകയാണ്‌ മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. വിദ്യാലയത്തിൽമാത്രമല്ല നഗരത്തിലും മാതൃകാപ്രവർത്തനം നടത്തുന്നവർ ആദ്യം പാതയോര ശുചീകരണത്തിനാണിറങ്ങിയത്‌.  ഇപ്പോൾ നഗരസൗന്ദര്യവൽക്കരണത്തിലും സജീവം.     മട്ടന്നൂർ ബസ്‌സ്റ്റാൻഡ് പരിസരത്തെയും  ടൗൺ സ്ക്വയറിലെയും  വെർട്ടിക്കൽ ഗാർഡനിൽ ആയിരത്തോളം ചെടികളാണ്‌ കുട്ടികൾ വച്ചുപിടിപ്പിച്ചത്‌. ഇവയുടെ  സംരക്ഷണച്ചുമതലയും ഏറ്റെടുത്തു. 64 അംഗ യൂണിറ്റ്‌ ഓരോ ബാച്ചായി ആഴ്‌ചയിലൊരിക്കൽ നഗരത്തിലെത്തി ചെടികൾക്ക്‌ തുടർപരിപാലനം നൽകുന്നു. വേനലിൽ വെള്ളം നനച്ചും കളപറിച്ചും വളമിട്ടും നശിച്ചുപോയതിന്‌ പകരം പുതിയത്‌ നട്ടും പിന്നാലെയുണ്ട്‌.  സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരിയും ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മയുമാണ്‌ നേതൃത്വം.  മികവാർന്ന പ്രവർത്തനത്തിന്‌  സംസ്ഥാനത്തെയും ജില്ലയിലയും മികച്ച യൂണിറ്റായി  തെരഞ്ഞെടുത്തിട്ടുണ്ട്‌.   Read on deshabhimani.com

Related News