പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം

ആന്തൂർ വ്യവസായ എസ്റ്റേറ്റിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തം അഗ്നിശമന സേന അണക്കുന്നു.


ധർമശാല  ആന്തൂർ വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം.  ആന്തൂർ വില്ലേജ്‌ ഓഫീസിന്‌ സമീപത്തെ  കണ്ണപ്പിലാവിലെ പി പി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള അഫ്ര പ്ലൈവുഡ് കമ്പനിയിലാണ്‌ വ്യാഴാഴ്‌ച രാവിലെ പത്തോടെ തീപിടിത്തമുണ്ടായത്‌. പ്ലൈവുഡ് കമ്പനിയിൽ എട്ട്‌ ചേമ്പറുകളാണുള്ളത്‌. ഫ്ലഷ് ഡോർ ബോർഡുകൾ  നിർമിക്കുന്നതിനുള്ള ബ്ലോക്ക് ബോർഡുകൾ ഉണക്കുന്ന ചേംബറിൽനിന്ന്‌ ആറാമത്തെ ചേമ്പറിലാണ് തീപിടിച്ചത്.  ചേംബറിലെ ഫാൻ ഗ്രില്ലിൽ ഉരസിയാണ്‌ തീപടർന്നതെന്ന് സംശയിക്കുന്നു.  നൂറ്റമ്പതോളം ബോർഡുകൾ ചേംബറിലുണ്ടായിരുന്നു.  വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട്‌ യൂണിറ്റാണ്‌ തീയണച്ചത്‌. Read on deshabhimani.com

Related News