യുദ്ധവെറിക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സംഗമം
കണ്ണൂർ പലസ്തീൻ ജനതയ്‌ക്കുമേൽ ഇസ്രയേൽ ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യ സംഗമം നടത്തി. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുകയെന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സംഗമം നടന്നത്. കണ്ണൂർ കാൾടെക്സിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, കെജിഒഎ ജില്ലാ പ്രസിഡന്റ് കെ ഷാജി എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി പി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com