ഓർമകളിൽ നിറഞ്ഞ്‌ രാഘവസംഗീതം

കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ ആൻഡ്‌ നാടക് തലശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാഘവീയം പരിപാടി 
സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു


തലശേരി മലയാള സിനിമാലോകത്ത്‌ മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സമ്മാനിച്ച  സംഗീതജ്ഞൻ കെ രാഘവൻമാസ്‌റ്ററെ ജന്മനാട്‌ അനുസ്‌മരിച്ചു. രാഘവൻമാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്ന സെന്റിനറി പാർക്കിൽ നഗരസഭയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി, വൈസ്‌ ചെയർമാൻ വാഴയിൽ ശശി, സ്ഥിരംസമിതി അധ്യക്ഷരായ ടി കെ സാഹിറ, ടി സി അബ്ദുൾ ഖിലാബ്‌, എൻ രേഷ്‌മ, കൗൺസിലർമാരായ എ ടി ഫിൽഷാദ്‌, അഡ്വ. ശ്രീശൻ, കെ ഭാർഗവൻ, സി ഗോപാലൻ  എന്നിവരും സാമൂഹിക–- സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.  കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ ആൻഡ്‌ നാടക് തലശേരി മേഖലാ കമ്മിറ്റിസംഘടിപ്പിച്ച ‘രാഘവീയം’ പരിപാടി സംഗീത സംവിധായകൻ വിദ്യാധരൻ  ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ കെ കെ മാരാർ അധ്യക്ഷനായി. മുകുന്ദൻ മഠത്തിൽ, ഡോ. മഹേഷ് മംഗലാട്ട് , ഡോ. പ്രശാന്ത് കൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, അഡ്വ. കെ കെ രമേഷ്, അനിൽ മാരാത്ത്, ജയരാജ്‌, ചാലക്കര പുരുഷു, കെ ശിവദാസൻ എന്നിവർ  പങ്കെടുത്തു. വിനോദ്‌ നരോത്ത്‌ സ്വാഗതവും സുരേഷ്‌ ചെണ്ടയാട്‌ നന്ദിയും പറഞ്ഞു. കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷനും നാടക് തലശേരി മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തലശേരി ബ്രണ്ണൻ എച്ച്എസ്എസിൽ   സംഘടിപ്പിച്ച രാഘവീയം പരിപാടി കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ എം ജമുനാ റാണി അധ്യക്ഷയായി. കെ പി മോഹനൻ എംഎൽഎ, വി  ടി മുരളി, ടി വി ബാലൻ, സുശീൽ കുമാർ തിരുവങ്ങാട്, പ്രദീപ് ചൊക്ലി, സീതാനാഥ്, എ എം ദിലീപ് കുമാർ, സുരേഷ് കൂത്തുപറമ്പ്, സുരാജ് ചിറക്കര, ടി ടി വേണുഗോപാൽ എന്നിവർ സംസാരിച്ചു. രാഘവൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ എ എം ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. സംഗീതം, നാടകം, നൃത്തം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകിയവരെ ആദരിച്ചു. Read on deshabhimani.com

Related News