സഹകരണപ്രസ്ഥാനങ്ങളെ 
തകർക്കാൻ അനുവദിക്കില്ല

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു


 കണ്ണൂർ സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത്, ഇഡി  രാഷ്ട്രീയവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്‌ഐ  ജില്ലാ കമ്മിറ്റി  കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, കെ ജി ദിലീപ്,  പി എം അഖിൽ, പി പി അനിഷ  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News