കണ്ണൂർ മാന്വൽ സ്കാവഞ്ചിങ്‌ ഇല്ലാത്ത ജില്ലയാവും



കണ്ണൂർ ജില്ലയെ മാന്വൽ സ്കാവഞ്ചിങ്‌ (സെപ്‌റ്റിക്‌ മാലിന്യം നീക്കുന്ന തൊഴിലാളി ) മുക്തമായി പ്രഖ്യാപിക്കുന്നതിന്‌ നടപടിയാരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂർത്തീകരിച്ച സർവേയിൽ ഇത്തരം തൊഴിലാളികളില്ലെന്ന്‌ റിപ്പോർട്ടുചെയ്‌തിട്ടുണ്ട്‌.  ആക്ഷേപമുള്ളവർ 15 ദിവസത്തിനകം ജില്ലാതല സർവേ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറികൂടിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ , സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ രേഖാമൂലം വിവരമറിയിക്കണം.     Read on deshabhimani.com

Related News