നാല്‌ പഞ്ചായത്തുകളിൽ മൂന്നും
മുപ്പതിടത്ത്‌ രണ്ടും വാർഡുകൾ കൂടും



കണ്ണൂർ ജില്ലയിലെ നാല്‌ പഞ്ചായത്തുകളിൽ മൂന്നും 30 പഞ്ചായത്തുകളിൽ രണ്ടും വീതം വാർഡുകൾ  കൂടും. അഞ്ച്‌ പഞ്ചായത്തുകളിൽ  വാർഡുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. ജില്ലയിലെ 71 പഞ്ചായത്തുകളിൽ 32 പഞ്ചായത്തുകളിലും ഓരോ വാർഡാണ്‌ വർധിക്കുക. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്‌ വിഭജന കരട്‌ വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ്‌ ഇതുസംബന്ധിച്ച്‌ വ്യക്തതയായത്‌.  പയ്യന്നൂർ നഗരസഭയിൽ രണ്ടും മറ്റു നഗരസഭകളിൽ ഒന്നും വാർഡുകൾ കൂടും. കണ്ണൂർ കോർപറേഷനിലും ഒരു ഡിവിഷൻ വർധിക്കും. 2011ലെ ജനസംഖ്യാനുപാതികമായാണ്‌ വാർഡ്‌ വിഭജന കരട്‌ തയ്യാറാക്കിയത്‌. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വാർഡ്‌ വിഭജനത്തിന്റെ കരട്‌ വിജ്ഞാപനം അടുത്തുതന്നെ പുറത്തിറങ്ങും.   കുറുമാത്തൂർ, രാമന്തളി, പെരിങ്ങോം–- വയക്കര, പരിയാരം  പഞ്ചായത്തുകളിലാണ്‌ മൂന്ന്‌ വാർഡുകൾ വർധിക്കുക. വേങ്ങാട്‌, മുഴപ്പിലങ്ങാട്‌, മുണ്ടേരി, മാട്ടൂൽ, മാടായി, മാങ്ങാട്ടിടം, പിണറായി, പാപ്പിനിശേരി, പാട്യം, ധർമടം, ചൊക്ലി, ചെറുതാഴം, ചെമ്പിലോട്‌, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്‌, കൊളച്ചേരി, കൂടാളി, കുറ്റ്യാട്ടൂർ, കുന്നോത്തുപറമ്പ്‌, കീഴല്ലൂർ, കല്യാശേരി, കരിവെള്ളൂർ–- പെരളം, കതിരൂർ, കണിച്ചാർ, കടമ്പൂർ, എരമം –-കുറ്റൂർ, എരഞ്ഞോളി, ഉളിക്കൽ, ആറളം, അഞ്ചരക്കണ്ടി എന്നിവിടങ്ങളിൽ രണ്ടു വാർഡുകൾ കൂടും. ഉദയഗിരി, ആലക്കോട്‌, അയ്യങ്കുന്ന്‌, കൊട്ടിയൂർ പഞ്ചായത്തുകളിൽ വാർഡുകൾ കൂടില്ല.  കരട്‌ വിജ്ഞാപനത്തിൽ ആക്ഷേപമുള്ളവർ ഡിസംബർ മൂന്നിനുമുമ്പ്‌ രേഖകൾസഹിതം സമർപ്പിക്കണം. ഇതിൽ പരിശോധനകളും ഹിയറിങ്ങും നടത്തിയശേഷമാണ്‌ അന്തിമ വിജ്ഞാപനമിറങ്ങുക. ഡിസംബര്‍ ഒന്നുവരെ പരാതി നൽകാം കണ്ണൂർ തദ്ദേശ  സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജന റിപ്പോർട്ടിനെക്കുറിച്ചുള്ള പരാതികൾ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിൽ ഡിസംബർ ഒന്നുവരെ നൽകാം. ദേശീയ, സംസ്ഥാന അംഗീകാരമുള്ള രാഷ്ട്രീയപാർടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർടികൾക്കും കരട് റിപ്പോർട്ടിന്റെ മൂന്ന് പകർപ്പുകൾ സൗജന്യമായി തദ്ദേശസ്ഥാപനത്തിൽനിന്ന്‌ ലഭിക്കും. മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും എന്ന നിരക്കിൽ ലഭിക്കും. https://delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിൽ  റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.     Read on deshabhimani.com

Related News