സുശീല ഗോപാലനെ അനുസ്‌മരിച്ചു
കണ്ണൂർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സുശീല ഗോപാലനെ അനുസ്‌മരിച്ചു. ജവഹർ ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ ശോഭ, ടി ടി റംല, ആർ അജിത, ടി കെ സുലേഖ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു. Read on deshabhimani.com