കുഞ്ഞിമംഗലത്ത് കുറുനരിയുടെ
ആക്രമണം: 30 പേർക്ക്‌ പരിക്ക്‌

കുറുനരിയുടെ കടിയേറ്റ്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിക്കുന്നു


കുഞ്ഞിമംഗലം കുഞ്ഞിമംഗലത്ത് കുറുനരികളുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 32 പേർക്ക്‌ പരിക്കേറ്റു.  ഇവരെ പയ്യന്നൂര്‍ താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.  മന്ദ്യത്ത് കൃഷ്ണന്‍ (72), കമലാക്ഷി (56), ചന്ദ്രന്‍ (63), ദാമോദരന്‍ (72), കരുണാകരന്‍ (72), ദീപ (45), ശ്രീജ (46), സജീവന്‍ (47), കുഞ്ഞമ്പു (85), സുഷമ (46), ഉമ (46), പി വി പ്രജിത്ത് (35), രാജന്‍ (56), കമലാക്ഷി (70) ടി എൻ മധുസുദനൻ (60), കാർത്യായനി (80), തമ്പായി (75), കമല, അരുൺകുമാർ (36), സാവിത്രി (70),  കെ വി സുധാകരൻ (57), വിഗ്നേഷ്, രാജു, യശോദ (80), സതീശൻ (50), ഷൈനി, പി ലക്ഷ്മി, അശ്വിൻ (30), കണ്ടമ്പത്ത് പത്മനാഭൻ നമ്പ്യാർ (82), പരിയാരക്കാരത്തി ലക്ഷ്മി (75), പി സുകുമാരി (58), ബംഗാൾ സ്വദേശി സാദിഖ്ഉൾ (24) എന്നിവർക്കാണ് കടിയേറ്റത്.  ചൊവ്വ രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ സംഭവം. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍കളരി, വണ്ണച്ചാല്‍ പ്രദേശങ്ങളിലുള്ളവരാണ്‌ ആക്രമണത്തിനിരയായത്‌.  വനംവകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ പകൽ പതിനൊന്നോടെ ഒരു കുറുനരിയെ വെടിവച്ചുകൊന്നു. മറ്റൊന്നിനെ പന്ത്രണ്ടരയോടെയും കൊന്നു. പരിക്കേറ്റവരെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എം വിജിൻ എംഎൽഎ, വി വിനോദ്, കെ പത്മനാഭൻ തുടങ്ങിയവർ സന്ദർശിച്ചു. Read on deshabhimani.com

Related News