മുനയൻകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്‌ഘാടനം നാളെ



പാടിയോട്ടുചാൽ  സിപിഐ എം പെരിങ്ങോം ഏരിയാ കമ്മിറ്റി ഓഫീസായ മുനയൻകുന്ന്  രക്തസാക്ഷി സ്മാരക മന്ദിരം വ്യാഴാഴ്ച വൈകിട്ട്‌ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സി പി നാരായണൻ സ്മാരക ഹാൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുടെയും രക്തസാക്ഷികളുടെയും ഫോട്ടോ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി അനാഛാദനം ചെയ്യും.  എസ്‌എഫ്ഐ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ,  ബാലസംഘം തുടങ്ങിയ വർഗ–- ബഹുജന സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. 2003ലാണ് അവിഭക്ത പയ്യന്നൂർ ഏരിയ വിഭജിച്ച് പെരിങ്ങോം ഏരിയ രൂപീകരിച്ചത്. ആദ്യം പെരിങ്ങോം കെ പി കൃഷ്ണൻ സ്മാരക മന്ദിരത്തിലും തുടർന്ന് പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി ഓഫീസിലുമാണ് ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം സി സത്യപാലൻ, ഏരിയാ സെക്രട്ടറി പി ശശിധരൻ, കെ വി ഗോവിന്ദൻ, കെ ഡി അഗസ്റ്റിൻ, പി സജികുമാർ, കെ കുഞ്ഞികൃഷ്ണൻ, പി പി സിദിൻ, പി വി പ്രഭാകരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News