ജനകീയ കൂട്ടായ്മയിൽ 
തട്ട്യാങ്കണ്ടിയിൽ പാലം ഒരുങ്ങി

ജനകീയ കൂട്ടായ്മയിൽ നിർമിച്ച തട്ട്യാങ്കണ്ടി പാലം


കൂത്തുപറമ്പ്  മലവെള്ളപ്പാച്ചിലിൽ തകർന്ന ആയിത്തര തട്ട്യാങ്കണ്ടി പാലത്തിന്‌ പകരം താൽക്കാലിക പാലം  നിർമിച്ച് ജനകീയ കൂട്ടായ്‌മ. അഞ്ചരക്കണ്ടി പുഴക്ക് കുറുകെ ആയിത്തര, - നീർവേലി പ്രദേശങ്ങളെ  ബന്ധിപ്പിച്ച്‌  20 വർഷംമുമ്പ്‌ നിർമിച്ച കോൺക്രീറ്റ്‌  നടപ്പാലം ജൂലൈ 30ന് രാവിലെയുണ്ടായ കനത്ത മഴയിലാണ്‌  തകർന്നത്. നീർവേലി ഭാഗത്തുള്ളവർക്ക്  ആയിത്തറ ഗവ. ഹയർസെക്കൻഡറി  സ്കൂൾ, കൈതേരി എന്നിവിടങ്ങളിലേക്കുള്ള  എളുപ്പവഴിയായിരുന്നു പാലം.  വിദ്യാർഥികളടക്കം  കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടതും രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വേർപെട്ടതിനും പരിഹാരം കാണാനാണ്‌ ആയിത്തര ജനകീയ കൂട്ടായ്മ   മൂന്ന് ദിവസംകൊണ്ട്‌ താൽക്കാലിക  പാലം നിർമിച്ചത്‌. നാട്ടുകാരിൽനിന്ന്‌ സംഭാവന സ്വീകരിച്ചും ആയിത്തര ജനകീയ ബസിന്റെ  ഒരു ദിവസത്തെ സർവീസിലൂടെയും സ്വരൂപിച്ച   70,000  രൂപ ചെലവഴിച്ച്‌  ഇരുമ്പും മരവും ഉപയോഗിച്ചാണ് നിർമാണം. Read on deshabhimani.com

Related News